Saturday, August 27, 2011

കറുത്ത ബാക്ക്ഗ്രൌണ്ട്




N8 ഫോട്ടോഗ്രാഫി അനുഭവക്കുറിപ്പുകള്‍ :

പല കൂട്ടുകാരും ഒരു വസ്തുവിടെ ക്ലോസപ്പ് ഫോട്ടോ എടുത്തിട്ട് അത് ആകര്‍ഷകമാക്കാന്‍ കറുത്ത ബാക്ക്ഗ്രൌണ്ടില്‍ അത് വെട്ടി ഒട്ടിക്കാറുണ്ട്. അത് ആ ഫോട്ടോയുടെ ഒറിജിനാലിറ്റിയെ മാറ്റിമറിക്കുന്ന ഒരു പ്രോസസ് ആണ്.


ഇന്നത്തെ ടിപ്പ് ഇങ്ങനെയുള്ള ഫോട്ടോഎഡിറ്റിംഗ് ഇല്ലാതെ തന്നെ കറുത്തബാക്ക്ഗ്രൌണ്ടില്‍ നമ്മളുദ്ദേശിക്കുന്ന ഒബ്ജക്ടിനെ കൊണ്ടുവരുന്നതെങ്ങനെ എന്നതാണ്


1. നമ്മള്‍ ഉദ്ദേശിക്കുന്ന ഒബജക്ടിലേയ്ക്കുള്ള പരമാവധി എല്ലാ പ്രകാശ സ്രോതസുകളും ഒഴിവാക്കുക, ഇരുട്ടായിരുന്നാള്‍ അത്രേം നല്ലത്.


2. ആ ഒബ്ജക്ടിന് തൊട്ടുപിറകില്‍ വേറെ സാധനങ്ങള്‍ / ചെടികള്‍ വരുന്നത് പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക. പല ആംഗിളില്‍ മാറി തൊട്ടുപുറകിലുള്ള വസ്തുക്കള്‍ ഒഴിവാക്കാന്‍ ശ്രമിക്കാം.


3. N8 ല്‍ ഫോട്ടോ സീന്‍ മോഡ് ക്ലോസപ്പ് സെലക്ട് ചെയ്യുക.


4. ആട്ടോമാറ്റിക് മോഡിലുള്ള ഫ്ലാഷ് ഓപ്ഷന്‍ ഓണ്‍ ആക്കുക (കംപല്‍സറി ഓണ്‍)


5. ഇനി നമ്മുടെ ഒബ്ജക്ടിനെ ഫോക്കസ് ചെയ്യുക, റെഡ് ഫോക്കസ് ലൈറ്റ് ഉള്ളതുകൊണ്ട് ഫോക്കസിങ്ങ് അഡ്ജസ്ട് ചെയ്യാം.


6. ഇനി ഫോട്ടോ എടുത്തുകൊള്ളൂ...


ഇതാ നിങ്ങള്‍ ഉദ്ദേശിയ്ക്കുന്ന സ്വാദിഷ്ടമായ ചിക്കന്‍ കറി റെഡി :)


ഇതേ രീതിയില്‍ എടുത്ത ചില സാമ്പിള്‍ പടങ്ങള്‍ കൊടുക്കുന്നു ... കണ്ട് അനുഗ്രഹിച്ചാലും :)











വാല്‍ക്കഷ്ണം : നമ്മള്‍ ഉദ്ദേശിച്ച രീതിയില്‍ ബാക്ക്ഗ്രൌണ്ട് കറുത്തുവന്നില്ലെങ്കില്‍ എതെങ്കിലും ഫോട്ടോഎഡിറ്ററില്‍ ചെറിയ രീതിയില്‍ ലൈറ്റ് അഡ്ജസ്റ്റ് ചെയ്താല്‍ ബാക്ക്ഗ്രൌണ്ട് മുഴുവനായും കറുത്ത്കിട്ടും, വെട്ടി ഒട്ടിക്കുന്നതിനേക്കാള്‍ നല്ലത് ഈ എഡിറ്റിംഗ് ആണ് :)

സ്വാഗതം


Nokia N8 ഉപയോഗിച്ച് പോട്ടം പിടിക്കുന്നവര്‍ക്കായി, നിങ്ങളുടെ വിലയേറിയ അനുഭവക്കുറിപ്പുകള്‍ ഇവിടെ ചേര്‍ക്കാന്‍ താല്‍പര്യപ്പെടുന്നു

ടുത്ത ഫോട്ടോകളുടെ ലിങ്കിനോടൊപ്പം ഫോട്ടോയെടുത്ത രീതിയും, സെറ്റിംഗ്സും ഒക്കെ വിവരിച്ചാല്‍ നന്നായിരിക്കും